കൊച്ചി : ഇലക്ട്രിക് വയര്‍ നിര്‍മ്മാണ രംഗത്ത് അതികായന്മാരായ അപാര്‍ ഇന്‍ഡസ്ട്രീസ് തങ്ങളുടെ ഏറ്റവും നൂതന ഉല്പന്നമായ ' അപാര്‍ ശക്തി ഗ്രീന്‍ വയര്‍ ' കേരള വിപണിയില്‍ അവതരിപ്പിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അപാര്‍ ഇന്‍ഡസ്ട്രീസ് സി.ഇ.ഒ ശശി അമിന്‍, സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് സുഭാശിഷ് ഡേ, ദക്ഷിണേന്ത്യ റീജണല്‍ സെല്‍സ് ഡി.ജി.എം ഷിബിന്‍ ജോസ്, ജനറല്‍ മാനേജര്‍ മാര്‍ക്കറ്റിംഗ് ഷൈലജ ചോപ്ര, നോര്‍ത്ത് കേരള ഏരിയ സെയില്‍സ് മാനേജര്‍ പി. ......

സ്ഥാനാർത്ഥികളൂടെ തെരഞ്ഞെടുപ്പ് പ്രചരണ ചിലവും വർദ്ധിപ്പിക്കും. മൈക്ക് അനൗൺസ്മെന്റിന് പര്യാപ്തമായ വേണ്ടത്ര ടാക്സി വാഹനങ്ങുടെ ലഭ്യത കുറവും പ്രതിസന്ധിക്ക് ആക്കം കൂടുന്നു. കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് മനോജ് കോട്ടയം സർക്കാരിന് നൽകിയ നിവേദനത്തെ തുടർന്നാണ് ആഭ്യന്തര വകുപ്പ് 2025 ഒക്ടോബർ 17 ന് ടാക്സി വാഹനങ്ങളിൽ മാത്രം മൈക്ക് അനൗൺസ്മെന്റിന് അനുമതി നൽകിയാൽ മതിയെന്ന് കാണിച്ച് ഉത്തരവിറക്കിയത്.ഇത് പ്രകാരം പോലീസിന്റെ മൈക്ക് അനൗൺസ്മെന്റിന് അനുമതിക്ക് അപേക്ഷിക്കുന്ന 'തുണ'എന്ന പോർട്ടെല്ലലും ടാക്സി വാഹനങ്ങളെ മാത്രം പരിമിതപെടുത്തുന്ന തരത്തിലേക്ക് കഴിഞ്ഞ ദിവസം മാറ്റം വരുത്തി കഴിത്തു.ലൈറ്റ് ആന്റ് സൗണ്ട് ഓപ്പറേറ്റേഴ്സിന് ഏറ്റവും അധികം പ്രവർത്തി ലഭിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആഭ്യന്തര വകുപ്പിന്റെ നടപടിയിൽ കടുത്ത പ്രതിഷേധമാണ് ഈ മേഖലയിൽ ഉള്ളവർക്ക്.ആഭ്യന്തര വകുപ്പിന്റെ പുതിയ ഉത്തരവ് റദ്ദാക്കണമെന്നും തങ്കുടെ അടക്കം പ്രൈവറ്റ് രജിസ്ടേഷനുളള വാഹനങ്ങൾക്ക് മൈക്ക് അനൗൺസ്മെന്റ് നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ ലൈറ്റ് ആന്റ് സൗണ്ട് അസോസിയേഷൻ പ്രസിഡന്റും മൂവാറ്റുപുഴ കീർത്തി ലൈറ്റ് ആന്റ് സൗണ്ട് ഉടമയുമായ ജെയിംസ് മാത്യു അഭിഭാഷകരായ മാത്യു കുര്യാക്കോസ്, സി.എൻ പ്രകാശ് എന്നിവർ മുഖേന ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്.ഇത് സംബന്ധിച്ച ഹർജി ഹൈകോടതി ജഡ്ജി വി ജി അരുൺ വെള്ളിയാഴ്ച (28-112025 ) പരിഗണിക്കും.അഭ്യന്തര വകുപ്പിന്റെ ഉത്തരവ് പ്രായോഗികല്ലെന്നും തദ്ദേശ സ്വയം ഭരണ തെരത്തെടുപ്പ് പോലുളളമികച്ച സീസണിൽ മൈക്ക് അനൗൺസ്മെന്റിന് പര്യാപ്തമായ ടാക്സി വാഹനങ്ങൾ (ജീപ്പും, പിക്ക് അപ്പും) ലഭ്യമല്ലെന്നുമാണ് ഹർജിയിലെ പ്രധാന വാദങ്ങൾ. ......
കൊച്ചി: പത്തനാപുരം ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് ഗ്രീന്‍ഫിയില്‍ ബംഗളൂരു ആസ്ഥാനമായ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ കമ്പനിയായ ട്രാന്സിഷന് വിസി 2 മില്യ ഡോളര്‍ (ഏകദേശം 18 കോടി രൂപ) സീഡ് ഫണ്ടായി നിക്ഷേപിച്ചു. സിംഗപ്പൂര്‍, മിഡ്ല്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള സീനിയര്‍ ബാങ്കിംഗ് പ്രൊഫഷണലുകളുടെ പങ്കാളിത്തത്തോടെയാണ് നിക്ഷപേം. ......
കൊച്ചി: വസ്ത്ര നിര്‍മ്മാതാക്കള്‍ക്കുള്ള ഡിജിറ്റല്‍ സൊല്യൂഷനുകള്‍ പ്രദാനം ചെയ്യുന്ന ക്ലാസിക് ടെക്നോളജീസ് & ബിസിനസ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (ഇഠലആടസിടെബ്സ്), ഇന്‍ഫോപാര്‍ക്ക് കൊച്ചി ഫേസ് 2- ലേക്ക് പ്രവര്‍ത്തനം വിപുലീകരിച്ചു.
4500 ചതുരശ്രയടി സ്ഥലമാണ് കാക്കനാട് ട്രാന്‍സ് ഏഷ്യ സൈബര്‍ പാര്‍ക്കില്‍ കമ്പനി എടുത്തിരിക്കുന്നത്. സിടിഇബിഎസിന്റെ സോഫ്റ്റ്വെയര് ഉല്‍പ്പന്നങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള വസ്ത്രനിര്‍മ്മാണ യൂണിറ്റുകളില്‍ നിന്ന് ആവശ്യക്കാരുണ്ട്. ......
കൊച്ചി : ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം (ബി എച്ച് ആർ എഫ് ) നേതൃത്വത്തിൽ തൃക്കാക്കര ബി എം നഗർ അങ്കണവാടിയുടെ സഹകരണത്തോടെ ഭരണഘടനാ സംരക്ഷണ ദിനാചരണം നടത്തി. എറണാകുളം ജുവനേൽ ജസ്റ്റിസ് മെമ്പർ അഡ്വ ശ്രീജ കെ എസ് ഉദ്ഘാടനം ചെയ്തു. ......
ദോഹ : ഖത്തറിലെ പ്രമുഖ ടീമുകളെ അണിനിരത്തി ഖത്തർ വാണിമേൽ പ്രവാസി ഫോറം സംഘടിപ്പിക്കുന്ന ഏകദിന വോളിബോൾ ടൂർണമെന്റ് നാളെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു നവംബർ 28 വെള്ളിയാഴ്ച ഒരു മണി മുതൽ മിസൈമീർ ഹാമിൽട്ടൻ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ ഗ്രൗണ്ടിലാണ് ബിൽട്രസ്റ്റ് സ്മാഷ്-25 വോളിബോൾ മത്സരം നടക്കുന്നത്.
അമിഗോസ്, എംസിസി ഖത്തർ, ദോസ്താന ഖത്തർ, തുളുക്കൂട്ട ഖത്തർ, മർഹബ ഖത്തർ, ബർവാ സിറ്റി സ്ട്രൈക്കർസ്, മൗണ്ട് എവറസ്റ്റ് നേപ്പാൾ, ശ്രീലങ്കൻ ഫ്രണ്ട്സ് ക്ലബ് തുടങ്ങിയ ടീമുകൾ പങ്കെടുക്കും. ടൂർണമെന്റിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡണ്ട് ഇ. ......
ചെങ്ങന്നൂർ : പുത്തൻകാവ് മെട്രോപ്പോലീത്തൻ ഹയർ സെക്കണ്ടറി സ്കൂൾ എൻ സി സി യുണിറ്റ് ഭരണഘടനാ ദിനം ആഘോഷിച്ചു. സുഡാനിലെയും എത്യോപ്യയിലെയും മനുഷ്യാവകാശ ഓഫീസറും മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനുമായഅഡ്വ. ......

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) നാഷണൽ സെന്റര്‍ ഫോർ അക്വാറ്റിക്ക് അനിമൽ ഹെൽത്ത് (NCAAH) സംഘടിപ്പിച്ച 'Advances in Marine Bio-discovery of Drugs, Pharmaceuticals and Nutraceuticals' എന്ന അന്താരാഷ്ട്ര ശില്പശാലയുടെ സമാപന ചടങ്ങിൽ നടന്ന പാനൽ ചർച്ചയിൽ, മറൈൻ ബയോഡിസ്കവറിയിൽ പുരോഗതി കൈവരിക്കാൻ ശക്തമായ ദേശീയ-അന്തർദേശീയ അന്തർവിഭാഗ സഹകരണം അനിവാര്യമെന്നണ് വിദഗദ്ധർ വിലയിരുത്തി.
സമാപന ചർച്ചയിൽ പുതിയ സമുദ്രജന്യ മരുന്നുകളും ബയോആക്റ്റിവ് സംയുക്തങ്ങളും കണ്ടെത്താൻ മൈക്രോ ബയോളജി, മറൈൻ ബയോളജി, ബയോപ്രോസ്പെക്ടിങ്, ബയോ പ്രോസസ്സ് എൻജിനീയറിങ്, കൃതിമബുദ്ധി (AI), മെഷീൻ ലേണിങ് എന്നിവയുടെ ഏകോപിത പ്രവർത്തനം നിർണായകമാണെന്ന് പാനൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. സമുദ്രജീവികളും ബയോആക്റ്റിവ് മോളിക്യൂളുകളും അടങ്ങിയ ശാസ്ത്രീയമായി ക്രമീകരിച്ച റീപോസിറ്ററികളും ലൈബ്രറികളും നിർമ്മിക്കുന്നത് ഫാർമസ്യുട്ടിക്കൽ സാധ്യതകൾ സമഗ്രമായി വിലയിരുത്തുന്നതിനും സിസ്റ്റമാറ്റിക് സ്ക്രീനിങ്ങിനും നിർണായകമാണെന്നും വിദഗദ്ധർ അഭിപ്രായപെട്ടു.
സമുദ്ര മലിനീകരണം മൂലം നഷ്ട്ടപ്പെടാവുന്ന സമുദ്ര ജൈവവൈവിധ്യം ലോകത്തിലെ ഏറ്റവും വലിയതും ഗവേഷണപരമായും വാണിജ്യപരമായും ഇപ്പോഴും പൂർണമായി ഉപയോഗിക്കപ്പെടാത്തതുമായ ഉയർന്ന മൂല്യമുള്ള ബയോറിസോഴ്സുകളുടെ കാലവറയാകണമെന്നും, സമുദ്ര പരിസ്ഥിതിയുടെ സംരക്ഷണം ഭാവിയിലെ ബയോമെഡിക്കൽ, സാങ്കേതിക പുരോഗതിക്കു നിർണായകമാണെന്നും വിദഗദ്ധർ മുന്നറിയിപ്പ് നൽകി.
സാൻഡിയാഗോയിലെ സ്ക്രിപ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ ഡോ. ......